06:18pm 22 November 2026
NEWS
സിഐടിയു വാഹന പ്രചരണ ജാഥ സമാപിച്ചു
20/11/2026  03:38 PM IST
nila
സിഐടിയു വാഹന പ്രചരണ ജാഥ സമാപിച്ചു

ചെങ്ങന്നൂർ: ദില്ലി ജന്ദർ മന്ദിറിൽ ഡിസംബർ ഒന്നിന് നടക്കുന്ന സിഐടിയു പ്രതിഷേധത്തിൻ്റെ  പ്രചരണത്തിൻ്റെ ഭാഗമായി സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  സെക്രട്ടറി പി  ഗാന കുമാർ ക്യാപ്റ്റനായുള്ള വാഹന പ്രചരണ ജാഥ ചെങ്ങന്നൂർ മാർക്കറ്റ് ജങ്ഷനിൽ സമാപിച്ചു
സിഐടിയു ജില്ലാ പ്രസിഡൻ്റ് എച്ച് സലാം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡൻ്റ്  വി കെ വാസുദേവൻ യോഗത്തിൽ അധ്യക്ഷനായി. ജാഥാംഗങ്ങളെ കൂടാതെ സിഐടിയു ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം കെ മനോജ്, ജില്ല കമ്മിറ്റിയംഗങ്ങളായ കെ കെ ചന്ദ്രൻ ,പി ഡി സുനിഷ്, എ ജി അനിൽ കുമാർ ,
മുംതാസ് സലാം , രജിത കുമാരി എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img